പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട യുവാവ് അറസ്റ്റിൽ

 

പോലീസുകാരുടെ മക്കളെ വാഹനമിടിപ്പിച്ച് കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റ് ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് പയിമ്പ്ര ഗോവിന്ദപുരയിൽ പ്രജിലേഷാണ്(34) അറസ്റ്റിലായത്.

പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങുമ്പോൾ വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു ഇയാളുടെ കമന്റ്

സമൂഹ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതും ഇയാളെ പിടികൂടിയതും