Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ച​ന്ത​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ത​ട​യ​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​ലു​ണ്ട്. ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്‌എ​ച്ച്‌ഓ​മാ​ര്‍​ക്കാ​ണ്. പോ​ലീ​സി​ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു.

Read More

അവസാന പന്തുവരെ നീണ്ട ആവേശപ്പോര്; ഒടുവിൽ കോഹ്ലിപടക്ക് ജയം ഒരു റണ്ണിന്

  ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഡൽഹിയുടെ പോരാട്ടം 170 റൺസിലൊതുങ്ങി അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാനായി വേണ്ടത് 14 റൺസായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ നേടാനായത് 12 റൺസും. അവസാന രണ്ടു പന്തുകളിൽ ബൗണ്ടറി നേടിയെങ്കിലും വിജയത്തിലേക്ക് അതു തികയുമായിരുന്നില്ല. ഷിംറോൺ ഹേറ്റ്‌മെയറുടെ വെടിക്കെട്ടാണ് ഡൽഹിയെ വിജയത്തിന് അരികിൽ വരെ…

Read More

താനെയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു

മുംബൈ താനെയിലെ ആശുപത്രിയിൽ തീപിടിത്തം. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് അപകടമുണ്ടായത്. നാല് രോഗികൾ മരിച്ചു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ നിന്ന് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. വൈകുന്നേരം നാല് മണി മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭിക്കുക അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവ് പല സംസ്ഥാനങ്ങളിലെയും വാക്‌സിനേഷനെ താറുമാറാക്കിയിട്ടുണ്ട്. ആവശ്യമായ വാക്‌സിനെത്തിക്കാതെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രവും ചില സഹമന്ത്രിമാരും നടത്തുന്നത്. ഇതിനിടയിൽ ഓക്‌സിജൻ വിതരണം വിലയിരുത്തുന്നതിനായി വിവിധ മന്ത്രാലയങ്ങൾ ഇന്ന് യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്തെ…

Read More

കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി

കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി   കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. – ധാരാളം വെള്ളം കുടിക്കുക – തണുപ്പ് ഒഴിവാക്കുക – തൊണ്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക – എട്ടു മണിക്കൂര്‍ ഉറങ്ങുക – പള്‍സ് നോക്കുക / രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നോക്കുക – പള്‍സ് ഓക്‌സിമീറ്ററില്‍ 94 ന് താഴെ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം – നാഡീമിടിപ്പു 90 ന് മുകളില്‍…

Read More

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കും.   ചികിത്സ , മറ്റ് അടിയന്തര ആവശ്യങ്ങൾ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, മൃഗാശുപത്രി കവല, ചീങ്ങാടി, വരദൂര്‍, കോളിപ്പറ്റ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാപ്പുണ്ടിക്കല്‍ ആറുവള്‍, തോട്ടോളിപ്പടി, പെരുവടി, പുതുശ്ശേരിക്കടവ്, കുണ്ടിലങ്ങാടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും….

Read More

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് (28 -04 – 21) മൂന്നു മണിക്ക് നടക്കും. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ജില്ലയിൽ,കാഞ്ഞിരപ്പള്ളി രൂപത,മുക്കുളം  ഇടവക വെമ്പേനിക്കൽ മാത്യു മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകൾ 1957 ഏപ്രിൽ പതിമൂന്നാം തീയതി ജനിച്ചു. സഹോദരങ്ങൾ: തോമസ് മാത്യു – ബാംഗ്ലൂർ, ലീലാമ്മ,…

Read More

കോഴിക്കോട് ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം പൈപ്പ്‌ലൈന്‍വഴി; കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്‌സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍,…

Read More