Headlines

Webdesk

ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം

  സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം ചേർന്ന് ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലായാൽ 14 ജില്ലകളിൽ 12 എണ്ണവും ലോക്ക് ഡൗണിലേക്ക് പോകും. കൊല്ലം, പത്തനംതിട്ട ജില്ലകൾ മാത്രമാകും നിയന്ത്രണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരിക. ലോക്ക് ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം ചേർന്നെടുത്ത…

Read More

ഹർജി പരിഗണിക്കാനിരിക്കെ സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി; കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ

  യുപി പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നത് തടയാൻ നീക്കവുമായി യുപി സർക്കാർ. മഥുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖിനെ മഥുര ജയിലിലേക്ക് മാറ്റി. കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കാപ്പന് മുറിവേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാപ്പന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭാര്യയും പത്ര പ്രവർത്തക യൂനിയനും സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുപി സർക്കാരിന്റെ നീക്കം യുപി…

Read More

കാരുണ്യ ക്രമക്കേട് കേസ്: ഉമ്മൻ ചാണ്ടിക്കും കെ എം മാണിക്കും ക്ലീൻ ചിറ്റ്

  കാരുണ്യ ക്രമക്കേട് കേസിൽ ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും ക്ലീൻ ചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ചില പോരായ്മകൾ മാത്രമാണ് നടന്നത്. അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയിൽ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തിൽ ആണെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read More

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അംഗീകരിച്ചാൽ കേരളത്തിലെ 12 ജില്ലകളിൽ ലോക്ക് ഡൗൺ വരും

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 150ലധികം ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഈ നിർദേശം പരിഗണിക്കുകയാണെങ്കിൽ സംസ്ഥാനം അക്ഷരാർഥത്തിൽ മുഴുവനായി ലോക്ക് ഡൗണിലേക്ക് നീങ്ങും കേരളത്തിലെ പതിനാല് ജില്ലകളിൽ 12ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. പത്തനംതിട്ട, കൊല്ലം ജില്ലകൾ മാത്രമാകും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാകുക. മറ്റെല്ലാ ജില്ലകളും സമ്പൂർണ അടച്ചിടലിനെ നേരിടേണ്ടി വരും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24…

Read More

രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകൾ

  രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. ഖഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി പ്രതിദിന കൊവിഡ് മരണം മൂവായിരം പിന്നിട്ടു. 3293 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,97,267 ആയി ഉയർന്നു 1,48,17,371 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം…

Read More

മോദി അല്ലെങ്കിൽ പിന്നെയാര് എന്ന് സംശയമുള്ളവർ ഗൂഗിളിൽ പിണറായി എന്ന് തിരയുക: കന്നഡ നടൻ ചേതൻ

  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടൻ ചേതൻ കുമാർ. ട്വിറ്ററിലൂടെയാണ് ചേതന്റെ അഭിനന്ദനം. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് ചോദിക്കുന്നവർ ഗൂഗിളിൽ പിണറായി വിജയൻ എന്ന് തിരഞ്ഞുനോക്കാൻ ചേതൻ പറയുന്നു കൊവിഡിന്റെ ആദ്യതംരഗത്തിൽ കേരളം പാഠം ഉൾക്കൊണ്ടു. ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ കേരളം തിളങ്ങുന്ന അപവാദമാകുന്നു. കേരളം ഓക്‌സിജൻ പ്ലാന്റുകൾക്കായി പണം ചെലവഴിച്ചു. വിതരണം 58 ശതമാനം വർധിപ്പിച്ചു. കർണാടകക്കും ഗോവക്കും തമിഴ്‌നാടിനും ഓക്‌സിജൻ വിതരമം…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,320 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4415 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1767.76 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,151 രൂപയായി.

Read More

കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

  കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വാളയാർ സ്വദേശി കുഞ്ഞുമോൻ(36), പാലക്കാട് സ്വദേശി നന്ദകുമാർ(27) എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത് കണ്ടെയ്‌നർ റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഹൈദരാബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്നതിനിടയിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വെക്കുകയായിരുന്നു.

Read More

സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റിന് ഈടാക്കുന്നത് രാജ്യത്തെ ഉയർന്ന തുക ;സർക്കാർ ഇടപെടണം :യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു

തിരുനെല്ലി :കൊവിഡ് ആർടിപിസിആർ ടെസ്റ്റിന്‍റെ തുക കുറയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു . കൊവിഡ് സാന്നിധ്യം തിരിച്ചറിയാന്‍ ഏറ്റവും ഭലപ്രദമായ ആർടിപിസിആറിന് രാജ്യത്തെ ഉയർന്ന തുകയാണ് കേരളത്തില്‍ ഈടാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടെസ്റ്റിന്‍റെ തുക കുറയ്ക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യൂത്ത് കോൺഗ്രസ്‌ അഭ്യർത്ഥിക്കുന്നത്. ആർടിപിസിആർ ടെസ്റ്റ് ചാർജ് കേരളത്തിൽ കുത്തനെ കുറയ്ക്കണം.. കോവിഡ് കണ്ടെത്താനുള്ള ആർ ടി പി സിആർ ടെസ്റ്റിന് രാജ്യത്തെ ഏറ്റവും കൂടുതൽ ചാർജ് സ്വകാര്യ…

Read More

രാജ്യത്തെ 150 ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് നിർദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിനോട് മറ്റ് വകുപ്പുകൾക്ക് എതിരഭിപ്രായമുണ്ട്. ഇതോടെയാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തീരുമാനിച്ചത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകൾ ലോക്ക് ഡൗണിലേക്ക് പോയാൽ…

Read More