Headlines

Webdesk

ഭർതൃഗൃഹത്തിലെ വാട്ടർ ടാങ്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടങ്ങല്ലൂര്‍ അഴീക്കോട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ആറടിയോളം ആഴമുള്ള വാട്ടര്‍ ടാങ്കില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധാഴ്ച രാവിലെ പ്രജീഷിന്റെ വീട്ടിലെ ടൂറിസ്റ്റ് ടാക്‌സി എടുക്കാനെത്തിയ ഡ്രൈവറാണ് യുവതിയെ ആദ്യം കണ്ടത്. മൂന്നര വര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബൈയിലാണ്. ദമ്പതികള്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. സോണിയയുടെ…

Read More

മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെ എക്സ്-ബ്ലേഡ് ബിഎസ്-6

ഹോണ്ടയുടെ ബിഎസ്-6 ബൈക്ക് നിര കൂടുതൽ കരുത്തുറ്റതാക്കാൻ എക്സ്-ബ്ലേഡിന്റെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു. സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.06 ലക്ഷം രൂപയും 1.1 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഹോണ്ടയുടെ 160 സിസി ബൈക്കിൽ ബിഎസ്-6 എൻജിനിലേക്ക് മാറുന്ന രണ്ടമത്തെ മോഡലാണിത്. നിരവധി മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ബിഎസ്-6 എൻജിൻ എക്സ്-ബ്ലേഡ് എത്തിയിരിക്കുന്നത്. സ്ട്രൈപ്പ് ഡിസൈനിങ്ങാണ് ഇതിലെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉന്നതമായ സാങ്കേതികവിദ്യ,…

Read More

സ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു. ഇ- ഫയലിംഗ് വഴി ഇന്നലെ അർദ്ധരാത്രിയോടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ വാദം. കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്‍റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഡിപ്ലാമോറ്റിക് കാര്‍ഗോയെപ്പറ്റി…

Read More

സ്വപ്ന സുരേഷ് കള്ളക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സന്ദീപ് നായരുടെ ഭാര്യ സൗമ്യ

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തു. സ്വപ്‌ന സുരേഷ് കള്ളക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സൗമ്യ കസ്റ്റംസിനോട് പറഞ്ഞു. അതേസമയം സ്വപ്‌നയുടെ പേരില്‍ സന്ദീപുമായി നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടെന്നും സൗമ്യ വെളിപ്പെടുത്തി കേസില്‍ സരിത്ത് അറസ്റ്റിലായതോടെയാണ് സന്ദീപും സ്വപ്‌നയും ഒളിവില്‍ പോയത്. ഇതേ തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സ്വപ്‌നയുമായി സൗമ്യക്കുള്ള സൗഹൃദം പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍ സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച്…

Read More

മാസ്‌ക് പെറോട്ട കഴിക്കണോ ; മധുരയിലെ റസ്റ്റോറൻറുകളിൽ വരൂ

മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍. മധുരയിലെ ‘ടെമ്പിള്‍ സിറ്റി’ എന്ന റസ്റ്റോറന്‍റില്‍ നിന്നാണ് മാസ്ക് പെറോട്ടയുടെ ജനനം. ടെമ്പിള്‍ സിറ്റിയുടെ കീഴില്‍ നിരവധി റസ്റ്റോറന്‍റുകള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കോവിഡ് ബോധവത്ക്കരണം തന്നെയാണ് മാസ്ക് പൊറോട്ട കൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍…

Read More

സ്വര്‍ണ വില കുതിക്കുന്നു

സ്വര്‍ണ വില ഇന്നും കൂടി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയാണ് ഇന്നത്തെ വില. ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

Read More

രാജ്യത്ത് ഏഴര ലക്ഷത്തിലധികം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 487 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നു. 2,69,789 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,76,978 പേര്‍ ഇതിനോടകം രോഗമുക്തി സ്വന്തമാക്കി. 21,129 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിനംപ്രതി 24,000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം….

Read More

ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ഗോന്‍ കൗലിബലി കുഴഞ്ഞുവീണു മരിച്ചു. 61 വയസ്സായിരുന്നു. മന്ത്രിസഭായോഗം നടന്നതിന് പിന്നാലെയാണ് കൗലിബലി കുഴഞ്ഞുവീണത്. ഒക്ടോബറില്‍ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു. ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്. രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് അലാ സെയ്ന്‍ ഒവാത്ര മൂന്നാം തവണയും മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് പാര്‍ട്ടി കൗലിബലിയെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.

Read More

കോവിഡ് രൂക്ഷം ; തിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ…

Read More

രഹസ്യ വിവരങ്ങൾ ചോരുന്നുവെന്ന് കണ്ടെത്തൽ ; 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ കരസേനക്ക് നിർദേശം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂ കോളര്‍ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലൈ 15നുള്ളില്‍ മൊബൈലില്‍ നിന്ന് ഇവ ഉപേക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. രാജ്യസുരക്ഷയും വ്യക്തിവിവരങ്ങളുടെ ചോര്‍ച്ചയും തടയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമെ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു. വാട്‌സാപ്പ് വഴി…

Read More