Headlines

Webdesk

കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവം; മൂന്ന് പേർ പിടിയിൽ

  കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ആർ എസ് എസുകാരനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബിയെ ഇവർ ആക്രമിച്ചത് ഇടവക്കോട് പ്രതിഭാ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. വീടിന് സമീപത്തെ റോഡരികിൽ സുഹൃത്തുക്കളുമായി ഇരിക്കുകയായിരുന്ന എബിയെ ബൈക്കുകളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

Read More

കൊടകര കുഴൽപ്പണക്കേസ്: ധർമരാജൻ ആർ എസ് എസ് പ്രവർത്തകനെന്ന് പോലീസ്

  കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ് എസ് പ്രവർത്തകനാണെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയതായും തൃശ്ശൂർ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. അതേസമയം പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് ആണെന്ന് ധർമരാജൻ പോലീസിൽ മൊഴി നൽകി. സുനിൽ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമുണ്ടെന്നാണ് ഇയാൾ പറഞ്ഞത്…

Read More

രോഗവ്യാപനം അതിരൂക്ഷം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കെജിഎംഒഎ ആവശ്യപ്പെടുന്നു. രോഗവ്യാപനം അതീതീവ്രാവസ്ഥയിലാണെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ച ലോക്ക് ഡൗൺ നടപ്പാക്കണമെന്നുമാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് വ്യാപന തോത് വർധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവിൽ സംസ്ഥാനത്ത്….

Read More

സംസ്ഥാനത്ത് മെയ് രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 28 മുതൽ മേയ് രണ്ടുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 -40 കി.മി. വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. മേയ് 2 വരെ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ…

Read More

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും കോവിഡ് വ്യാപനം കണക്കെടുത്ത് സുൽത്താൻ ബത്തേരി നഗരസഭാ വെള്ളിയാഴ്ച മുതൽ പൂർണമായി അടച്ചിടും. നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.10 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഏതാനും ദിവസങ്ങളിലായി നഗരസഭാ പരിധിയിൽ മാത്രം 600 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പലചരക്ക് പച്ചക്കറി കടകൾ തുറക്കുന്ന കടകളിൽ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. മാളുകൾ സൂപ്പർമാർക്കറ്റുകൾ എന്നിവ തുറക്കില്ല. ഹോട്ടൽ ബേക്കറി എന്നിവയിൽ പാർസൽ മാത്രമേ ഉണ്ടാവുകയുള്ളൂ….

Read More

രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന:മാർഗരേഖ പുതുക്കി

  തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാ‍ര്‍ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ് എടുത്തു കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കോവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച്‌ 6-8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 4-6 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക…

Read More

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി

  തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.    

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ വർധിച്ചു

  തുടർച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4430 രൂപയിലെത്തി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.94 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,265 രൂപയായി.  

Read More

ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്; സിദ്ധിഖ് കാപ്പന്റെ ഉത്തരവിൽ സുപ്രീം കോടതി

  ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി. തടവുകാർക്കും ഈ അവകാശമുണ്ട്. സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാനുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം പറയുന്നത്. കാപ്പനെ യുപിയിൽ നിന്ന് കൊണ്ടുപോകുന്നതിനെ സോളിസിറ്റർ ജനറൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ കോടതി കാപ്പനെ ഡൽഹിയിലേക്ക് ചികിത്സക്കായി മാറ്റാൻ വിധിച്ചു. സത്യം ജയിച്ചുവെന്നായിരുന്നു കാപ്പന്റെ ഭാര്യ വിധിയോട് പ്രതികരിച്ചത്.

Read More

വാക്‌സിന്റെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രം ആരംഭിച്ചു; ജി എസ് ടി കുറയ്ക്കും

  മരുന്ന് കമ്പനികൾക്ക് വില നിർണയിക്കാനുള്ള സർവാധികാരവും കൊടുത്ത് ജനരോഷം വിളിച്ചു വാങ്ങിയതിന് പിന്നാലെ വാക്‌സിന്റെ വില കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാർ നീക്കം ആരംഭിച്ചു. ജി എസ് ടി ഒഴിവാക്കി വില കുറയ്ക്കാനാണ് നീക്കം. നിലവിൽ അഞ്ച് ശതമാനം ജി എസ് ടിയാണ് വാക്‌സിന് ചുമത്തുന്നത്. നേരത്തെ വാക്‌സിന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു സംസ്ഥാനങ്ങളുടെ സമ്മർദത്തിനും സുപ്രീം കോടതി ഇടപെടലിനും പിന്നാലെ കൊവിഷീൽഡ് വാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് 400 രൂപക്ക് നൽകുമെന്ന് നേരത്തെ നിശ്ചയിച്ചത്…

Read More