സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും കോവിഡ് വ്യാപനം കണക്കെടുത്ത് സുൽത്താൻ ബത്തേരി നഗരസഭാ വെള്ളിയാഴ്ച മുതൽ പൂർണമായി അടച്ചിടും. നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.10 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഏതാനും ദിവസങ്ങളിലായി നഗരസഭാ പരിധിയിൽ മാത്രം 600 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പലചരക്ക് പച്ചക്കറി കടകൾ തുറക്കുന്ന കടകളിൽ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. മാളുകൾ സൂപ്പർമാർക്കറ്റുകൾ എന്നിവ തുറക്കില്ല. ഹോട്ടൽ ബേക്കറി എന്നിവയിൽ പാർസൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ടാക്സി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ആവില്ല. നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതിന് പ്രത്യേക പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും എന്ന് ചെയർമാൻ ടി കെ രമേശ് പറഞ്ഞു.
The Best Online Portal in Malayalam