Headlines

Webdesk

എടിഎമ്മിലും ശ്രദ്ധിക്കുക ; സമ്പർക്കം വഴി കോവിഡ് പകരാം

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം കൗണ്ടറില്‍ നടന്ന ഇടപാട് സമയത്തെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പടര്‍ന്നത്. രോഗ ഉറവിടം അറിയാത്ത 166 രോഗികളെ കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍ ഒരു ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയാണെന്നാണ് കണ്ടെത്തല്‍. ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യക്കും അഞ്ച് വയസ്സുള്ള…

Read More

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ചു

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫാണ് മരിച്ചത്. 96 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍.

Read More

പുൽപ്പള്ളിയിൽ നരഭോജി കടുവ വീണ്ടുമിറങ്ങി; വനംവകുപ്പ് കൂട് സ്ഥാപിച്ചു, നാട്ടുകാർ ഭീതിയിൽ

വയനാട് പുല്‍പ്പള്ളിയില്‍ നരഭോജി കടുവ വീണ്ടും നാട്ടിലിറങ്ങി. കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയാണ് വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു കടവുയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു ദിവസങ്ങളായി നരഭോജി കടുവയെ പിടികൂടാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി നൂറോളം ഉദ്യോഗസ്ഥര്‍ കാടിളക്കി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല ഇന്നലെ വൈകുന്നേരത്തോടെ കതവക്കുന്നിലെ വനമേഖലയില്‍ കടുവയെ വീണ്ടും കാണുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Read More

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ പ്രതിസന്ധി ; വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകളില്ല

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ മറ്റൊരു പ്രതിസന്ധി. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകളില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ പരിശോധിക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം. പേട്ട, ചാക്ക ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയത് ഇയാളായിരുന്നു. ഇന്നലെ ഇയാളുടെ വീട്ടില്‍ കസ്റ്റംസ്…

Read More

സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു ടൗണിൻ്റെ ഒരു ഭാഗം അടക്കുകയും മറു ഭാഗം തുറക്കുകയും ചെയ്യുന്ന നിലപാട് തിരുത്തണം. രോഗി ഈ മാസം രണ്ടാം തിയ്യതിയാണ് ബത്തേരിയിലെ ഒരു ഹോട്ടലിലും മൊബൈൽ ഷോപ്പിലും എത്തിയത്.പിന്നീട് എട്ട് ദിവസം കഴിഞാണ് കണ്ടെയ്മെൻ്റ് സോണാക്കുന്നത് .ഇതിൽ എന്ത് അർത്ഥമാണുള്ളത്.രോഗി വന്നെന്ന് പറയുന്ന ഹോട്ടൽ പരിസരവും മൊബൈൽ ഷോപ്പ് പരിസരവും അടച്ചിടാൻ…

Read More

എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകർ അടച്ചു. എടത്തല, തൃക്കാക്കര, ചൂർണിക്കര സ്വദേശികൾക്കും എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന ഒരാൾക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും പരിശോധനകളും കൂടുതൽ ശക്തമാക്കി. പ്രതിരോധ…

Read More

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; കാനഡയിലെ ഇർവിംഗ് ഓയിൽ 250 ജീവനക്കാരെ പിരിച്ചുവിടും

കാനഡയിലെ ഇർവിംഗ് ഓയിൽ കമ്പനി 250 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ആറ് ശതമാനം വരുമിത്. കാനഡക്ക് പുറമെ, യു എസ്, അയർലാൻഡ്, യു കെ എന്നിവിടങ്ങളിലെ ജീവനക്കാരും പിരിച്ചുവിടുന്നവരിൽ പെടും. കമ്പനിക്കുള്ളത് മൊത്തം 4100 ജീവനക്കാരാണ്. കൊവിഡ് പ്രതിസന്ധി കാരണമാണ് പിരിച്ചുവിടലെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെന്റ് ജോണിലാണ് കമ്പനിയുടെ കോർപറേറ്റ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാനഡയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും കമ്പനി പ്രവർത്തി്പ്പിക്കുന്നുണ്ട്. അയർലാൻഡിലെ ഏക…

Read More

സ്വർണക്കടത്ത് കേസ്;രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സംഭവത്തിൽ യു.എ.ഇ അന്വേഷണം തുടങ്ങി

രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സ്വർണക്കടത്ത് കേസിൽ എത്രയും പെട്ടെന്ന് യഥാർഥ കുറ്റവാളികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് യു.എ.ഇ. സ്വർണകടത്തു കേസിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തുക, ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക, ഇതാണ് വിഷയത്തിൽ യു.എ.ഇയുടെ പ്രഖ്യാപിത നയം. ഷാർജയിലെ അൽ സാതർ സ്‌പൈസിസ് സ്ഥാപനത്തിനു പുറമെ ഫാസിൽ എന്ന ഇടനിലക്കാരനെ കുറിച്ചുമാണ് ഇന്ത്യയിലെ കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്.ഫാസിലിനൊപ്പം മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു…

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും; അഡ്വാൻസ് ബുക്കിങ്ങ് നിർബന്ധം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല. നാളെ 7 വിവാഹങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു.

Read More

ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയെ പരിശോധനക്ക് വിധേയനാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു..

Read More