Headlines

Webdesk

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1,87,62,976 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3498 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…

Read More

വാക്‌സിൻ വിലയിൽ ഇടപെടലുണ്ടാകുമോ; സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും

  രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധായ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്‌സിൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിച്ചതിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഓക്‌സിജൻ വിതരണക്കാരോട്…

Read More

വാക്‌സിൻ ക്ഷാമം രൂക്ഷം: പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

  രാജ്യത്ത് നാളെ മുതൽ ആരംഭിക്കുന്ന 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പുതിയ ഘട്ടം ആരംഭിക്കാനാകില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാകുന്നു. രണ്ടാംഡോസ് വാക്‌സിൻ എടുക്കുന്നവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നിലപാട് സ്വീകരിച്ചിരുന്നു. വാക്‌സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങൾ വാക്‌സിൻ കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ…

Read More

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

  സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പി സി ശ്രീറാമിന്റെ സഹായി ആയിട്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. തേൻമാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. കന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി കാതൽദേശമാണ് ആദ്യ തമിഴ് ചിത്രം. മുതൽവൻ, ബോയ്‌സ്, ശിവാജി തുടങ്ങിയ വൻ ചിത്രങ്ങളിൽ പങ്കാളിയായി. ഹിന്ദിയിൽ ജോഷ്, കാക്കി തുടങ്ങിയ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കനാ കണ്ടേൻ,…

Read More

18നും 45നും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കും സൗജന്യ വാക്സിൻ നൽകുന്നതിന് ഉത്തരവായി. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വാക്സിന്‍ നയത്തിന്റെ മൂന്നാം ഘട്ടത്തില്‍ മെയ് ഒന്നുമുതല്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും സൗജന്യമായിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ കൊവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന്…

Read More

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

  തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റും മറ്റും ഈ മാസം കൊണ്ട് അവസാനിക്കുകയാണെന്ന് ഓര്‍മിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് എല്‍.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ വന്ന സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലും ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സാദ്ധ്യതയുണ്ടോ എന്ന എന്ന മാദ്ധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് അത് പിന്നീട് ആലോചിക്കേണ്ട കാര്യമാണെന്നും നമുക്കത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ ‘അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ സി.എം തന്നെ തീരുമാനിക്കും എന്നാണോ’ പറഞ്ഞതെന്ന് മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ…

Read More

കോവിഡ് രണ്ടാംവ്യാപനം: സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാൻ തീരുമാനം

  കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്നു മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായി ബസുടമകള്‍ പറയുന്നു. നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ…

Read More

പ്രതികൂലമായ സാഹചര്യത്തിലും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജയെന്ന് സുരേഷ് റെയ്‌ന

പ്രതികൂലമായ സാഹചര്യത്തിലും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജയെന്ന് സുരേഷ് റെയ്‌ന. ഏതൊരു ക്യാപ്റ്റനും ജഡേജയെ പോലൊരു കളിക്കാരനെ ആഗ്രഹിക്കുമെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പേരിലേക്ക് എത്താനുള്ള പാതയിലാണ് ജഡേജയെന്നും റെയ്‌ന പറഞ്ഞു. ‘അസാമാന്യ പ്രകടനമാണ് ഈ സീസണില്‍ ജഡേജയില്‍ നിന്ന് വരുന്നത്. ഒരു ഡെലിവറി കൊണ്ടോ, സിക്‌സ് കൊണ്ടോ ത്രോ കൊണ്ടോ കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തനായ കളിക്കാരനാണ് ജഡേജ. തനിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ അല്ലെങ്കില്‍ പോലും പെട്ടെന്ന് കളിയുടെ…

Read More

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ സെക്ഷനിലെ വൈപ്പടി, മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈത്തിരി, ലക്കിടി, ചുണ്ട, പൊഴുതന, അച്ചൂര്‍ ആറാം മൈല്‍ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

കാേവിഡ് രോഗിയുമായി സമ്പര്‍ക്കം; ബത്തേരിയിലെ കട അടപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും സമ്പര്‍ക്ക വിലക്കില്‍ പോകാതെ സുല്‍ത്താന്‍ ബത്തേരി ടൗണിലെ കടതുറന്ന സംഭവത്തില്‍ നഗരസഭ അധികൃതരും പോലിസും ചേര്‍ന്ന് വാകേരി സ്വദേശിയുടെ കട അടപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കഴിഞ്ഞദിവസം അടപ്പിച്ചത്. ഇയാളുടെ മാതാവിന് കൊവിഡ് പൊസിറ്റീവായിട്ടും സമ്പര്‍ക്കത്തിലുള്ള ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ കട തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.  

Read More