Headlines

Webdesk

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വയനാട് കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. മഠത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും മദര്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്.

Read More

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് ശിവശങ്കര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് സംസാരിച്ചിരുന്നതായി സൂചനകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. വിവാദങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read More

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.

Read More

കോഴിക്കോട് സമ്പർക്ക കേസുകൾ കൂടുന്നു ; വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം തുടരും

കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം…

Read More

ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി : ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്തു. 25 വയസ്സുകാരനായ അനുരാഗ് കപൂർ ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിയാണ് അനുരാ​ഗ് ജീവനൊടുക്കിയത്.ഹോസ്റ്റലിന്റെ റൂഫിൽ നിന്ന് അനുരാഗിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അനുരാഗ് വിഷാദ രോഗിയാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. സൈക്യാട്രി വകുപ്പിലെ ജൂനിയർ ഡോക്ടറായിരുന്നു അനുരാഗ്.

Read More

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.  

Read More

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ വര്‍ദ്ധിക്കുന്നു; മുംബൈയില്‍ ഇന്നലെ മാത്രം 1,337 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 7,862 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,38.461 ആയി ഉയര്‍ന്നു.  226 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9,803 ആയി. 1,32,625 പേരാണ് ഇതുവരെ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്.1,337 പുതിയ കേസുകളാണ് മുംബൈയില്‍ ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,461 ആയി. മുംബൈക്ക്…

Read More

പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും ; കേരളത്തിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ രണ്ടെണ്ണം

സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക പ്രദേശത്ത് 50 ൽ കൂടുതൽ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റർജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ…

Read More

താഴത്തങ്ങാടി കൊലപാതകം; ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനും മരിച്ചു

കോട്ടയം: താഴത്തങ്ങാടി കൊലപാതക കേസിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥനും മരിച്ചു. ഒരു മാസത്തിലധികം മരണവുമായി പോരാടിയതിന് ശേഷമാണ് കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി മരണത്തിനു കീഴ്പ്പെട്ടത്. ജൂൺ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുഹമ്മദ് സാലിയെയും ഭാര്യ ഷീബയെയും വൈകുന്നേരം നാലുമണിയോടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈ ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംഭവസ്ഥലത്ത്…

Read More

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ സുരേഷ് ഗോപി ചിത്രത്തിന് കടുവയുടെ കഥയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കിയിരുന്നു. പൃഥിരാജ് നായകനായ കടുവയിലെ നായകന്‍റെ പേരായ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നത് സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതിനെതിരെ കടുവയുടെ സംവിധായകന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടലുണ്ടായത്. 2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്‍റെ ജന്മദിനത്തിലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന…

Read More