Headlines

Webdesk

സൈക്കിൾ പ്രേമികൾക്ക് ഗ്രീൻ കാർഡുമായി പെഡൽ ഫോഴ്സ്

കൊച്ചി: ഗ്രീൻ ട്രാൻസ്പോർട്ട് എന്ന നിലയിൽ സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി (PFK) കേരളം മുഴുവൻ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ആക്റ്റീവ് ഗ്രീൻ കാർഡ് റൈഡർ പദവി നൽകുന്നു പെഡൽ ഫോഴ്സിന്റെ പ്രീമിയം ഒഫിഷ്യൽ ടി ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാൻ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവ ആക്റ്റിവ് ഗ്രീൻ കാർഡ് റൈഡേഴ്സിന് ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു, എറണാകുളത്തെ മൂന്നാമത്തെ മരണം

പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇദ്ദേഹം മരിച്ചത്. ആരോഗ്യവകുപ്പ് ബാലകൃഷ്ണൻ നായരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.

Read More

വെള്ളമുണ്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വെള്ളമുണ്ട പുളിഞ്ഞാൽ സ്വദേശി ചീകാപാറയിൽ ആയുഷ്(15) ആണ് മരിച്ചത്.വീടിന്റെ മുകൾനിലയിൽ താമസിക്കുന്ന വദ്യാർത്ഥി കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞതനു ശേഷം കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്റ്റെയർകെയ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.കുട്ടിയുടെ അച്ഛനും അമ്മയും ഗൾഫിൽ ജോലി ചെയ്തു വരികയാണ്.പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചു വരുന്നത്. മരണകാരണം വ്യക്തമല്ല. ബോഡി പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ മാതാപിതാക്കൾ ഗൾഫിൽ നിന്നും നാട്ടിൽ…

Read More

മുഖക്കുരുവിനും കറുത്ത പാടുകൾക്കും ഇങ്ങനെ ചെയ്യൂ

മുഖക്കുരു ഉള്ളവര്‍ക്ക്‌ ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ നാരങ്ങാനീരില്‍ ഗ്‌ളിസറിന്‍ ചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. എത്ര നാരങ്ങാനീര്‌ എടുക്കുന്നുണ്ടോ അതില്‍ അത്ര തന്നെ ഗ്‌ളിസറിനും ചേര്‍ത്താണ്‌ മുഖത്ത്‌ പുരട്ടേണ്ടത്‌.പുരട്ടി 15-20 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌ ഉപയോഗിക്കാം.ഉരുളക്കിഴങ്ങില്‍ കാറ്റെകൊലേസ്‌ എന്ന രാസവസ്‌തു ധാരാളമായി അടങ്ങിയിട്ടുണ്ട്‌. നിറം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളില്‍ കാറ്റകൊലേസ്‌ ഉപയോഗിക്കുന്നു. അതുകൊണ്ട്‌ തന്നെ കണ്ണുകള്‍ക്ക്‌ ചുറ്റുമുള്ള കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌ ഉത്തമമാണ്‌. ഒരു ഉരുളക്കിഴങ്ങ്‌ എടുത്ത്‌ പിഴിഞ്ഞ്‌ അതിന്റെ…

Read More

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അമ്മമാർ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും. ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പഴവർവർഗങ്ങളും ധാരാളമായി നൽകുക. കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ്…

Read More

ക്വാറന്‍റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൌദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റൈന്‍ ലംഘിച്ചത്. പരിശോധനക്കിടെ മാസ്ക് ധരിക്കാത്തത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനിലിരിക്കെയാണ് പുറത്തിറങ്ങിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ നിന്ന് ഇയാള്‍ കുതറി ഓടുകയായിരുന്നു. പിന്നീട് പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സാഹായത്താല്‍ ഇദ്ദേഹത്തെ പിടികൂടി ആശുപത്രിയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ചെന്നീര്‍ക്കര സ്വദേശിയായ…

Read More

അരുണാചല്‍ പ്രദേശില്‍ ഏറ്റമുട്ടല്‍; ആറു വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശില്‍ ഏറ്റമുമുട്ടല്‍. തിരപ്പ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറു വിഘടനവാദികളെ വധിച്ചു. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിഘടനവാദികളെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ കെ 47 ഉള്‍പ്പെടെയുള്ള നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍ എസ് ‌സി എന്‍ (ഐ എം) വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍…

Read More

സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും, അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു

Read More

മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ ; ഓർമക്കായി ബിഹാറിലെ പൂർണ്ണിയ ടൌണിലുള്ള റോഡിന് താരത്തിൻറെ പേര്

സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More