Headlines

Webdesk

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ഷൻ സമിതിക്ക് ബിസിസിഐയുടെ നിർദേശം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ നടക്കുന്നത്. ന്യൂസിലാൻഡാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികൾ 24 അംഗ ടീമിനെ മെയ് അവസാനത്തോടെ തെരഞ്ഞെടുക്കും. ചേതൻ ശർമ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയോട് 24 അംഗങ്ങളുടെ പട്ടിക നൽകാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ 35 അംഗങ്ങളുടെ പട്ടിക സെലക്ഷൻ സമിതി നൽകിയിരുന്നു. ഇത് വെട്ടുച്ചുരുക്കി 24 ആക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…

Read More

എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി…

Read More

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. വിജയ്‌ ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചെല്ലാദുരൈ. ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ്‌ സംസ്കാരം. നിരവധി സിനിമകളിൽ വേഷമിട്ട ചെല്ലാദുരൈ മാരി, കത്തി, തെരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മാരിയിൽ “അപ്പടിയാ വിശേഷം” എന്ന ചെല്ലാദുരൈയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Read More

എൽ ഡി എഫിന്റെ തുടർ ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി എ വിജയരാഘവൻ

എൽ ഡി എഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. തികഞ്ഞ ആത്മവിശ്വാസമുണ്ടെനന്നും ഞായറാഴ്ച യഥാർഥ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകർച്ചക്ക് വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

പുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധായ കേസെടുത്തു. കേസിൽ പോലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കേസിലെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല പ്രതിയ്ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത്. ഇയാൾക്കായി കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാരടങ്ങുന്ന ഇരുപതംഗ…

Read More

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് രോഗവ്യാപനത്തേക്കാൾ തീവ്രമെന്ന് ഹൈക്കോടതി

  സംസ്ഥാനത്ത് കൊവിഡ് ചികിത്സാ ചെലവ് വളരെ ഉയർന്ന നിലയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രവതയേക്കാൾ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം

Read More

ഓക്‌സിജൻ കിട്ടാനില്ല, ശ്മശാനങ്ങൾ നിറയുന്നു, എന്റെ വീടിന് മുറിവേറ്റിരിക്കുന്നു: ഇന്ത്യക്ക് സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

  കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയനുഭവിക്കുന്ന ഇന്ത്യക്ക് വേണ്ടി സഹായം അഭ്യർഥിച്ച് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് പ്രിയങ്ക സഹായം അഭ്യർഥിക്കുന്നത്. ഇന്ത്യ എന്റെ വീടാണ്. എന്റെ വീട് മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ്. ആശുപത്രികളിൽ താങ്ങാവുന്നതിലധികം രോഗികൾ. ഓക്‌സിജൻ കിട്ടാനില്ല. ഐസിയുവിൽ സ്ഥലമില്ല. ശ്മശാനങ്ങൾ നിറയുന്നു. ആഗോള സമൂഹമെന്ന നിലയിൽ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു.

Read More

സർവേ ഫലം ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചെന്നിത്തല

  ഇടതുമുന്നണിക്ക് തുടർ ഭരണം പ്രവചിച്ച സർവേ ഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല. കേരളത്തിൽ എൽ ഡി എഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണ്. അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയായി ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1767.12 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,691 രൂപയായി

Read More

കൊവിഡ് പ്രതിരോധം: അമേരിക്കയുടെ ആദ്യഘട്ട മെഡിക്കൽ സഹായം ഡൽഹിയിലെത്തി

  കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യക്കുള്ള അമേരിക്കയുടെ മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തുന്നുണ്ട് ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, ഓക്‌സിജൻ ജനറേഷൻ യൂനിറ്റുകൾ, പിപിഇ വാക്‌സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയാണ് യുഎസ് വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയത്.

Read More