എൽ ഡി എഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. തികഞ്ഞ ആത്മവിശ്വാസമുണ്ടെനന്നും ഞായറാഴ്ച യഥാർഥ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു
കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകർച്ചക്ക് വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.