ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി : ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്തു. 25 വയസ്സുകാരനായ അനുരാഗ് കപൂർ ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിയാണ് അനുരാ​ഗ് ജീവനൊടുക്കിയത്.ഹോസ്റ്റലിന്റെ റൂഫിൽ നിന്ന് അനുരാഗിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അനുരാഗ് വിഷാദ രോഗിയാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. സൈക്യാട്രി വകുപ്പിലെ ജൂനിയർ ഡോക്ടറായിരുന്നു അനുരാഗ്.