ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.