Headlines

Webdesk

കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

Read More

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; തെരച്ചില്‍ ആരംഭിച്ചു

  ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍ പി എഫ് പറഞ്ഞു. ഇയാളുടെ ചിത്രം ട്രെയിനില്‍ നിന്ന് വീണുപരുക്കേറ്റ യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനില്‍ അക്രമം നടത്തുന്ന ഇയാള്‍ ആര്‍പിഎഫിന്റെ പ്രതിപ്പട്ടികയിലുള്ള ആളാണ്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി പരുക്കുകളോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ് യുവതിയുടെ ആഭരണങ്ങള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങിയിരുന്നു. പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി വാതിന് പുറത്തെ കമ്പിയില്‍ തൂങ്ങിനിന്നതും…

Read More

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം എബിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാൾ

Read More

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടവും പാടില്ല വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. വോട്ടെണ്ണലിന് വരുന്ന ഏജന്റുമാരുടെ പട്ടിക മൂന്ന് ദിവസം മുമ്പ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.

Read More

യുപി സർക്കാരിന് തിരിച്ചടി; സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി

  മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി. ഡൽഹി എയിംസ്, ആർഎംഎൽ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചികിത്സക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാർ ശക്തമായി എതിർത്തു. കാപ്പന് മഥുരയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിൽ സാഹചര്യം രൂക്ഷമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ…

Read More

പുനലൂർ എക്‌സ്പ്രസിൽ യുവതി ആക്രമിക്കപ്പെട്ടു; ആഭരണങ്ങൾ മോഷ്ടിച്ചു, ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതി ചികിത്സയിൽ

  ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ആക്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതിയെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച രാവിലെ ഒലിപ്പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിലെ സ്‌കൂളിൽ ക്ലർക്കാണ് യുവതി. ഇവർ മാത്രമാണ് സ്ത്രീകളുടെ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതിന് പിന്നാലെ അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയും സ്‌ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങിക്കുകയുമായിരുന്നു ഇതിന്…

Read More

ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’; നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

  കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പരീക്ഷകള്‍ പിന്‍വലിച്ചതിനു പിന്നാലെ ‘വീട്ടുപരീക്ഷ’ യുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുസ്തകരൂപത്തിലുള്ള രേഖ നല്‍കുന്നത്. മേയ് 10ന് അകം ഉത്തരങ്ങളെഴുതി തിരികെ നല്‍കണം. പിന്നീട് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും. എല്ലാവരെയും ജയിപ്പിക്കുമെങ്കിലും സ്കോര്‍ കണക്കാക്കുന്നത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. സാധാരണ പരീക്ഷാരീതിയില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം…

Read More

തെലുങ്ക് നടൻ അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ അല്ലു അർജുൻ കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് താരം പറഞ്ഞു. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് ബാധിക്കുന്നത്. നടൻ ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിൽ ഉണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Read More

സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ഇ ഡി കേസിൽ ജാമ്യം

  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അതേസമയം കൊഫെപോസ ചുമത്തിയതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി

  ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവർത്തിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോൺഗ്രസും നില മെച്ചപ്പെടുത്തും. യുഡിഎഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മേയ് രണ്ടിന് ആഹ്ലാദ പ്രകടനം വേണമെന്ന് ആരും വാശിപിടിക്കില്ല. കോടതി വിധിയും സർവകകക്ഷി തീരുമാനത്തിനും ഒപ്പം നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More