Headlines

Webdesk

രോഗികൾ മരിച്ചുവീഴുന്നത് കണ്ട സംഘർഷം: കൊവിഡ് വാർഡിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

  ഡൽഹി സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. വിവേക് റായ് ആണ് മരിച്ചത്. ഓക്‌സിജൻ ലഭിക്കാതെയും മറ്റും രോഗികൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ മാനസിക സമ്മർദത്തിലായിരുന്നു വിവേക് റായ്. കൊവിഡ് ചികിത്സയിൽ വിദഗ്ധനായിരുന്നു വിവേക് എന്നും പ്രതിദിനം എട്ട് രോഗികളെ വരെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ഐഎംഎ മുൻ മേധാവി ഡോ. രവി വാംഖേഡ്കർ ട്വീറ്റ് ചെയ്തു. ആളുകൾ മരിക്കുന്നത് നോക്കി നിൽക്കേണ്ട…

Read More

വയനാട്ടിലെ ലീഡ് നില

കൽപ്പറ്റ എൽ ഡി എഫ് സ്ഥാനാർഥി ശ്രയാംസ് കുമാർ ലീഡ് തിരിച്ചു പിടിച്ചു സുൽത്താൻ ബത്തേരി യു ഡി എഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്ണൻ 125 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു മാനന്തവാടി എൽ ഡി എഫ് സ്ഥാനാർഥി ഒ ആർ കേളു ലീഡ് ചെയ്യുന്നു  

Read More

79 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു; നേമത്ത് ബിജെപി മുന്നിൽ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. ഫലസൂചനകൾ വരുന്ന സീറ്റുകളിൽ 79 എണ്ണത്തിൽ എൽ ഡി എഫും 60 എണ്ണത്തിൽ യുഡിഎഫും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ് തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ചില മണ്ഡലങ്ങളിൽ വോട്ടിംഗ് മെഷീനിൽ നിന്നുള്ള ഫലസൂചനകളും വരുന്നുണ്ട്. പിണറായി വിജയൻ, കെ കെ ശൈലജ, വി എൻ വാസവൻ, എം സ്വരാജ് തുടങ്ങിയവരെല്ലാം മുന്നിട്ട് നിൽക്കുകയാണ്. നേമത്താണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

Read More

വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു

വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു 1…ബത്തേരി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍ മുന്നില്‍ 2…കല്‍പ്പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് മുന്നില്‍ 3… മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും ലീഡ് ചെയ്യുന്നു    

Read More

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചനകള്‍ ഉടന്‍

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍…

Read More

ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽമാധ്യമ പ്രവർത്തകരെ പൊലിസ് തടയുന്നു

  ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ല. പൊലിസിന്റെ ലിസ്റ്റിൽ പേരില്ലന്ന കാരണത്താലാണ് പ്രവേശനം തടഞ്ഞിരിക്കുന്നത്.    

Read More

ആകാംക്ഷയോടെ കേരളം: ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം, സ്‌ട്രോംഗ് റൂമുകൾ തുറന്നു

കേരളം കാത്തിരിക്കുന്ന ജനവിധി ഇന്ന്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. കഴിഞ്ഞ ഒരു മാസത്തോളമായി സായുധ സേനയുടെ സുരക്ഷയിലായിരുന്ന സ്‌ട്രോംഗ് റൂമുകൾ പോളിംഗ് ഉദ്യോഗസ്ഥർ തുറക്കുകയാണ്. തുടർന്ന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ടേബിളുകളിലേക്ക് എത്തിക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും 957 സ്ഥാനാർഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, 50,496 ബാലറ്റ് യൂനിറ്റുകളും കൺട്രോൺ യൂനിറ്റുകളും 54,349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ട് മണിയോടെ തപാൽ വോട്ടുകൾ…

Read More

സമസ്ത പൊതുപരീക്ഷ; അംജത യാസ്മീൻ വീണ്ടും വയനാട് ജില്ലയിൽ ഒന്നാമത്

  വാളാട്: സമസ്ത പൊതുപരീക്ഷയിൽ പത്താം ക്ലാസിൽ നിന്നും 400 ൽ 392 മാർക്ക് നേടി വയനാട് ജില്ലയിൽ ടോപ് പ്ലസോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അംജത യാസ്മീൻ. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ മിടുക്കി കൂടിയാണ് അംജത. ഏഴാം ക്ലാസിൽ 400 ൽ 397 മാർക്കും നേടി ജില്ലയിൽ ഒന്നാമതായിരുന്നു. ഇത്തവണ എസ്എസ്എൽസി പരീക്ഷയോടൊപ്പമാണ് മദ്രസയിൽ പൊതു പരീക്ഷയും എഴുതി മികച്ച വിജയം കൈവരിച്ചത്. കൊപ്പര ഗഫൂർ മൗലവിയുടെയും റൈഹാനത്തിന്റെയും…

Read More

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ പുനർ ക്രമീകരണം

കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നതായി കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  അറിയിക്കുന്നു

Read More

ആർടിപിസിആര്‍ പരിശോധന: പുതുക്കിയ ഉത്തരവിറക്കി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: ആർടിപിസിആര്‍ ടെസ്റ്റിന് 500 രൂപയിൽ കൂടുതല്‍ ഇടാക്കിയാൽ കർശന നടപടി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ഇറക്കി. നിരക്ക് കൂട്ടി ടെസ്റ്റ് ചെയ്താല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ചതോ നിരക്ക് കുറയ്ക്കുകയോ ചെയ്യാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് 500 രൂപയാക്കി കുറച്ചത്. കഴിഞ്ഞ ദിവസം ഉത്തരവുമിറങ്ങി. എന്നാൽ 1700 രൂപ എന്ന…

Read More