Headlines

Webdesk

ഇന്ന് 435 പേര്‍ക്ക് രോഗബാധ, 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 132 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു…

Read More

സ്വർണക്കടത്ത് കേസ് ; സന്ദീപ് നായരെയും സ്വപ്നയെയും റിമാൻഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റി നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐ എ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഇവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കും. പരിശോധനാ…

Read More

ദുബൈയില്‍ മിനി ബസ് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

ദുബൈ ഷെയ്ഖ് സൈദ് റോഡില്‍ മിനി ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. 14 സീറ്റുകളുള്ള ബസാണ് മറിഞ്ഞത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയും തീ പിടിക്കുകയുമായിരുന്നു. പോലീസും സന്നദ്ധ സേനാംഗങ്ങളുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട 12 െേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ആഗസ്ത് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ആഗസ്ത് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തുന്ന നവീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആഗസ്ത് വരെ തുടരും. സ്ഥിതി അനുകൂലമല്ലെങ്കിൽ തുടർന്നും ഓൺലൈൻ പഠനം നടപ്പിലാക്കും. സ്കൂളുകൾ തുറക്കാൻ എന്തെങ്കിലും അവസരം ലഭിച്ചിച്ചാൽ ഒരു നിമിഷം വൈകാതെ തുറക്കും. ഓൺലൈൻ ക്ലാസുകളിൽ കേരളം പോലെ വിജയിച്ച ഒരു…

Read More

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദില്‍ നിന്ന് കസ്റ്റംസ് ഫോണ്‍ വഴി മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. ഇയാളുടെ സുഹൃത്ത് മുഖാന്തരമാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇയാള്‍ ദുബൈയിലാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാളില്‍ നിന്ന് തേടി അതേസമയം കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ നിന്ന് ഉത്തരം നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തിരുവന്തപുരത്തേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചത് ഇയാളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരായിരുന്നു ഇടനിലക്കാര്‍. ദുബൈയില്‍ നിന്ന് ഫൈസല്‍ മുമ്പും സ്വര്‍ണം അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സിനിമാ…

Read More

സൗദിയില്‍ 20ലേറെ പേര്‍ ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കാന്‍ പാടില്ല

ജിദ്ദ: ഒരുമിച്ച് താമസിക്കുന്നതില്‍ പുതിയ ആരോഗ്യ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഒരു മേല്‍ക്കൂരക്ക് കീഴില്‍ 20ലേറെ പേര്‍ ഒരുമിച്ച് താമസിക്കുന്നത് വിലക്കി. ചുരുങ്ങിയ ദിവസത്തേക്കാണെങ്കിലും ഇങ്ങനെ താമസിക്കാന്‍ പാടില്ല. ഇതിന് നഗര, ഗ്രാമ വ്യത്യാസങ്ങളില്ല. ഇങ്ങനെ താമസിക്കുന്നവര്‍ ലേബര്‍ കമ്മിറ്റികള്‍ അംഗീകരിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. ഒരുമിച്ച് താമസിക്കുന്ന മേഖലകളിലും ഗവര്‍ണറേറ്റുകളിലും ആഭ്യന്തര, മുനിസിപ്പല്‍- ഗ്രാമകാര്യ, ആരോഗ്യ, മാനവവിഭവ, സാമൂഹിക വികസന, പാര്‍പ്പിട മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിര കമ്മിറ്റികള്‍…

Read More

സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഐഎ ഓഫിസില്‍, ഒരാള്‍കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളെ എന്‍ഐഎ ഓഫിസിലെത്തിച്ചു. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന എന്‍ ഐഎയുടെ കൊച്ചി ഓഫിസിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും എന്‍ ഐഎ ഓഫിസിലെത്തിച്ചത്. പ്രതികളുടെ വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണു…

Read More

തിരൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ആള്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂരില്‍ സര്‍ക്കാര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. യുഎഇയില്‍ നിന്നാണ് അന്‍വര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്‌

Read More

ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും ആരാധ്യയുടെ അച്ഛനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഐശ്വര്യക്കും കൊവിഡ് സ്ഥിരീകരിച്ചു ഇന്നലെ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേകും തനിക്ക് രോഗം…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം. എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിരവധി കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല

Read More