Headlines

Webdesk

ഗാന്ധി ധാം-പുരി എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ആളാപായമില്ല

ഗാന്ധിധാം-പുരി എക്സ്പ്രെസ് ട്രെയിനിൽ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ നൻധർബാർ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പാൻട്രി ഏരിയിയിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. രാവിലെ 10.30നാണ് സംഭവമുണ്ടായത്. തീ ഉയരുന്നതുകണ്ട യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. അപകടമുണ്ടായെന്ന വിവരം ലഭിച്ചയുടനെ ദുരന്തനിവാരണ സേന അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുംബൈയ്ക്ക് 450 കിലോ മീറ്റർ അകലെയാണ് നൻധർബാർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

Read More

രാത്രികാല കർഫ്യൂ പിൻവലിച്ചു, കോളജുകളും സ്‌കൂളുകളും തുറക്കുന്നു; കർണാടകയിൽ ഇളവുകൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കർണാടക. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല. സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ തുറക്കും. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കൊവിഡ് മുക്തി നിരക്ക് ഉയരുന്നതും കണക്കിലെടുത്താണ് തീരുമാനം വാരാന്ത്യ ലോക്ക് ഡൗൺ നേരത്തെ തന്നെ കർണാടക പിൻവലിച്ചിരുന്നു. മെട്രോ, ട്രെയിൻ ബസ് തുടങ്ങിയ പൊതുഗതാഗതങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകൾക്ക് യാത്ര ചെയ്യാം. തീയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയിൽ 50 ശതമാനം ആളുകളെ…

Read More

പത്മഭൂഷൺ നിരസിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

  പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചത് തന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്. മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും ബുദ്ധദേബ് പറഞ്ഞു ഇതിന്റെ പേരിൽ അപവാദ പ്രചാരണം നടക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബുദ്ധദേബിന്റെ സത്‌പേരിനെ കളങ്കപ്പെടുത്തി ബംഗാളിലെ ഇടതുപക്ഷ വോട്ടർമാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബിജെപിയുടെ കുടില തന്ത്രമാണ് പത്മ പുരസ്‌കാര പ്രഖ്യാപനമെന്ന്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ദുബായിലെത്തി; വിവിധ എമിറേറ്റുകൾ സന്ദർശിക്കും

  അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമം. ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ…

Read More

ജോലിക്ക് പോകാൻ പറഞ്ഞ ഭാര്യക്ക് നേരെ ക്രൂര ആക്രമണം, കുട്ടിയെ വലിച്ചെറിഞ്ഞു; കൊല്ലത്ത് യുവാവ് പിടിയിൽജോലിക്ക് പോകാൻ പറഞ്ഞ ഭാര്യക്ക് നേരെ ക്രൂര ആക്രമണം, കുട്ടിയെ വലിച്ചെറിഞ്ഞു; കൊല്ലത്ത് യുവാവ് പിടിയിൽ

  കൊല്ലം തഴുത്തലയിൽ ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ഒന്നര വയസ്സുള്ള കുട്ടിയെ തൂക്കിയെടുത്ത് കട്ടിലിലേക്ക് എറിയുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മിനി കോളനിയിലെ സുധി ഭവനത്തിൽ സുധീഷ്(27)ആണ് അറസ്റ്റിലായത്. ജോലിക്ക് പോകാൻ സ്ഥിരമായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെടുമായിരുന്നു. ഇതേ ചൊല്ലി ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു ജനുവരി 26ന് സുധീഷിനോട് ജോലിക്ക് പോകാനും പണയം വെച്ച സ്വർണാഭരണങ്ങൾ എടുത്തു നൽകാനും ലക്ഷ്മി ആവശ്യപ്പെട്ടു. ഇതോടെയാണ് സുധീഷ് ലക്ഷ്മിയെയും മകളെയും ആക്രമിച്ചത്.

Read More

സംസ്ഥാന സർക്കാരിനെ തിരുത്തണം; ലോകായുക്ത ഭേദഗതിയിൽ യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ നിന്ന് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോക്പാൽ, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണ് ഭേദഗതി ഓർഡിനൻസും സതീശൻ പറയുന്നു അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരും. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി…

Read More

രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചതായി എസ് രാജേന്ദ്രൻ

  രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്നുപോകാൻ കഴിയില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചാരണങ്ങൾ കൂടുതൽ നടത്തിയത്. പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും രാജേന്ദ്രൻ പറഞ്ഞു എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

മലപ്പുറത്ത് വീടിനകത്ത് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ

  മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൗമാരക്കാരൻ പിടിയിലായി. പ്രായപൂർത്തിയാകാത്തയാളാണ് പ്രതി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അയൽക്കാരൻ കൂടിയായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കൂടാതെ യുവതിയുടെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Read More

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ ബാലചന്ദ്രകുമാർ കൈമാറി

  നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് തെളിവുകൾ കൈമാറിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ കുമാറിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങൾ ശരിയാണെന്ന് പൾസർ സുനിയും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിനെ അറിയാം. ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ദിലീപിന്റെ അനിയൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥപറയാൻ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. അന്നേ ദിവസം ദിലീപ് പണം നൽകിയതായും പൾസർ സുനി…

Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തും. അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാര്‍ റൂം പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കും. ഒരാഴ്ചത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തൽ. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍….

Read More