Headlines

Webdesk

ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം; ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂനൂരില്‍ നിന്നും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച…

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്ബിന്ദർ സിംഗ് ലിഡ്ഡരുടെ സംസ്‌കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര, വ്യോമ, നാവിക സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലിഡ്ഡർ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഒരു വർഷമായി സൈനിക പരിഷ്‌കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതലകൾ…

Read More

തരംതാണ ഭാഷാപ്രയോഗം പാടില്ല; പോലീസിന് നിർദേശം നൽകി ഡിജിപി

  കേരളാ പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും കേരളാ പോലീസ് അക്കാദമിയിലെ പരിശീലനാർഥികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി…

Read More

ധീര സൈനികർക്ക് വിട; റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാ‍ന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ…

Read More

ഇതെങ്ങനെ സംഭവിച്ചു: ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ശിവസേന

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകളിൽ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാക്കിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു   സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ തന്നെ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യമോർത്ത് തനിക്ക് അത്ഭുതം തോന്നുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബുധനാഴ്ച…

Read More

ഒമിക്രോൺ ഭീഷണി: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ജനുവരി 31 വരെ നിരോധനം നീട്ടി

ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചു. ജനുവരി 31 വരെ വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ മാസം 15ഓടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനായിരുന്നു നീക്കം എന്നാൽ ഒമിക്രോൺ വ്യാപനമുണ്ടായതോടെയാണ് തീരുമാനം നീട്ടിയത്. സംസ്ഥാനങ്ങളും വിമാനസർവീസുകൾ പൂർവസ്ഥിതിയിലാക്കുന്നതിനെ എതിർത്തു. അതേസമയം രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി തുടരുന്ന എയർ ബബിൾ സർവീസുകൾക്ക് മാറ്റമുണ്ടാകില്ല.

Read More

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍ ജീവന്‍ വെടിഞ്ഞ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 11 ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയാണ് പ്രധാമന്ത്രി ആദരമര്‍പ്പിച്ചത്. അപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ കുടംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യോപചാരം. പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നേരത്തേ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് നേരത്തേയാണ് പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പുഷ്പ ചക്രം…

Read More

പ്രഭാത വാർത്തകൾ

  🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം…

Read More