Headlines

Webdesk

തക്ക പ്രതിഫലം കിട്ടിയാൽ ആർക്കുവേണ്ടിയും എന്തും ചെയ്യും: ലോകായുക്തക്കെതിരെ കെടി ജലീൽ

  ലോകായുക്തക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജസ്റ്റിസ് സിറിയക് തോമസിന്റെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ…

Read More

നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി

  നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി ടി തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാൻ തയ്യാറായില്ല. സംഭവത്തിൽ കോൺഗ്രസ് ഇരയ്‌ക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാകേണ്ടിയിരുന്നു കോഴിക്കോട് എം കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ദിലീപ് അറസ്റ്റിലായിരുന്നു. നിലവിൽ കേസിന്റെ വിചാരണ നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നാളെ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം തുടരണോയെന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അവശ്യ സർവീസുകൾക്ക്…

Read More

ഗാന്ധിയുടെ ആശയങ്ങൾ ജനകീയമാക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി

  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തിൽ നമ്മുടെ രാഷ്ട്രീയത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാൻമാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു മഹാത്മാ ഗാന്ധി ഓരോ ഭാരതീയന്റെയും…

Read More

കോഴിക്കോട് ബീവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം

  കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു. ലോറി അടിച്ചുതകർത്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന

Read More

മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു

  മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീം(67) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരീമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെയാണ് കരീമിനെ തേനീച്ച കുത്തിയത്.

Read More

24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്; 893 മരണം

  രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി കുറഞ്ഞു അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 18,84,937 പേരാണ് സജീവരോഗികളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 1.19 ലക്ഷത്തിന്റെ കുറവുണ്ട്. രാജ്യത്ത് ഇതിനോടകം 165.70 കോടി ഡോസ് വാക്‌സിൻ വിതരണം…

Read More

ഫോണുകൾ ഇന്ന് തിരികെ എത്തും, നാളെ തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ

ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ തിങ്കളാഴ്ച തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനക്ക് അയച്ചത്. ഇവ വൈകുന്നേരത്തോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച മുദ്രവെച്ച കവറിൽ ഹാജരാക്കും ദിലീപ് അടക്കമുള്‌ല പ്രതികളുടെ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സൂരജിന്റെ ഫോൺ എന്നിവയാണ്…

Read More

ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ

  ന്യൂഡൽഹി: ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി…

Read More

ഐപിഎൽ പുതിയ സീസൺ ഇന്ത്യയിൽ; ഗുജറാത്തും മഹാരാഷ്ട്രയും വേദികളാകും

ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് തന്നെ നടന്നേക്കുമെന്ന് സൂചന. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. ലീഗ് ഘട്ടം മഹാരാഷ്ട്രയിലും പ്ലേ ഓഫ് അഹമ്മദാബാദിലും സംഘടിപ്പിക്കാനാണ് ബിസിസിഐ നീക്കം. കൊവിഡ് സാഹചര്യം കൂടുതൽ വഷളായാൽ മാത്രമേ ഇന്ത്യക്ക് പുറത്തേക്ക് മത്സരങ്ങൾ മാറ്റാനുള്ള തീരുമാനം ബിസിസിഐ സ്വീകരിക്കുകയുള്ളു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ് ബ്രാബോൺ സ്‌റ്റേഡിയം നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പൂനെ ഗഹുഞ്ചെ സ്റ്റേഡിയം എന്നിവിടങ്ങളിലാകും ലീഗ് ഘട്ടം നടക്കുക…

Read More