ഗാന്ധിയുടെ ആശയങ്ങൾ ജനകീയമാക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി

 

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തിൽ നമ്മുടെ രാഷ്ട്രീയത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാൻമാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു

മഹാത്മാ ഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം പകർന്നു നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഗാന്ധിയുടെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുമെന്നും ഷാ ട്വീറ്റ് ചെയ്തു

മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, സേനാ മേധാവികൾ എന്നിവർ പുഷ്പാർച്ച നടത്തി. സർവമത പ്രാർഥനാ യോഗവും രാജ്ഘട്ടിൽ ചേർന്നു.