അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു
എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ വിസ്മയിപ്പിച്ചു. ദു:ഖപൂർണമായ ഈ നിമിഷങ്ങളിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണെന്ന് മോദി കുറിച്ചു