രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെയെന്നും മോദി ആശംസിച്ചു
ട്വിറ്ററിലൂടെയാണ് ആശംസ. ദീപാവലി ദിനത്തിൽ സൈനികർക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സൈനികർക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ഇത്തവണ രാജസ്ഥാനിലെ ജയ്‌സാൽമീറലെ സൈനികർക്കൊപ്പം മോദി ചെലവഴിക്കും.