Headlines

നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി

 

നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി ടി തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാൻ തയ്യാറായില്ല. സംഭവത്തിൽ കോൺഗ്രസ് ഇരയ്‌ക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാകേണ്ടിയിരുന്നു

കോഴിക്കോട് എം കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ദിലീപ് അറസ്റ്റിലായിരുന്നു. നിലവിൽ കേസിന്റെ വിചാരണ നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിലും കോടതിയിൽ വ്യവഹാരങ്ങൾ നടക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.