ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ തിങ്കളാഴ്ച തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനക്ക് അയച്ചത്. ഇവ വൈകുന്നേരത്തോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച മുദ്രവെച്ച കവറിൽ ഹാജരാക്കും
ദിലീപ് അടക്കമുള്‌ല പ്രതികളുടെ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സൂരജിന്റെ ഫോൺ എന്നിവയാണ് കൈമാറേണ്ടത്.