രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി കുറഞ്ഞു
അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 18,84,937 പേരാണ്
സജീവരോഗികളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 1.19 ലക്ഷത്തിന്റെ കുറവുണ്ട്. രാജ്യത്ത് ഇതിനോടകം 165.70 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.