രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുപ്പതിനായിരത്തിലേറെ കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമായി കുറഞ്ഞു.
നിലവിൽ 21,05,611 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു ദിവസത്തിനിടെ 3,47,443 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 3,80,24,771 പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 93.60 ശതമാനമാണ്.
627 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഇതിനോടകം 164.44 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.