രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. കഴിഞ്ഞ ദിവസം 3.06 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
439 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,89,848 ആയി ഉയർന്നു. നിലവിൽ 22,36,842 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ശതമാനമായി. രാജ്യത്ത് ഇതിനോടകം 162.92 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.