രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയരുകയും ചെയ്തു
402 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,85,752 ആയി ഉയർന്നു. 1,22,684 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടുകയും ചെയ്തു.
402 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,85,752 ആയി ഉയർന്നു. 1,22,684 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടുകയും ചെയ്തു.
രാജ്യത്ത് നിലവിൽ 14,17,820 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 6041 ആയി ഉയർന്നു.