എയർ ഇന്ത്യയെ ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ജനുവരി 20ലെ ക്ലോസിംഗ് ബാലൻസ് ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടികളിലേക്ക് നീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർ ലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ മെയിൽ അയച്ചു
18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിനൊപ്പം എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഗ്രണ്ട് ഹാൻഡലിംഗ് കമ്പനിയായ എയർ ഇന്ത്യ സ്റ്റാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും ടാറ്റക്ക് ലഭിക്കും. ഉടമസ്ഥാവകാശം കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും.