ഡല്‍ഹി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ. സെപ്തംബര്‍ 15നാണ് ടാറ്റ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സെപ്തംബറിനകം എയര്‍ ഇന്ത്യയെ വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിനായി കേന്ദ്ര സര്‍ക്കാര്‍ ലേലം ഉടന്‍ നടത്തിയേക്കും. സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ സ്വന്തമാക്കന്‍ മുന്‍പന്തിയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം.
നിലവില്‍ 43,000 കോടിയാണ് എയര്‍ ഇന്ത്യയുടെ ബാധ്യത. ഇതില്‍ 22,000 കോടി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിലേക്ക് മാറ്റും. 4400 ആഭ്യന്തര വിമാന പാര്‍ക്കിങ്ങും, 1800 അന്താരാഷ്ട്രാ പാര്‍ക്കിങ് സ്ലോട്ടുകളും എയര്‍ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സര്‍വീസ് നടത്തുന്നവയായുണ്ട്.