ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും

2021ല്‍ ടൈംസ് മാഗസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാല എന്നിവരും ഇടം നേടി.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കുശേഷം ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി, എന്നാണ് ടൈംസ് മാഗസിന്‍ മോദിയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീഷ്ണ മുഖമാണ് മമതാ ബാനര്‍ജി എന്നാണ് വിലയിരുത്തല്‍. കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിലെ പ്രകടനമികവാണ് അദാര്‍ പൂനാവാലയെ ഈ പട്ടികയിലെത്തിച്ചത്.

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ഹാരി രാജകുമാരന്‍, ഭാര്യ മേഗന്‍, മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി, ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിങ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി. കുല്‍ക്കര്‍ണി, ആപ്പിള്‍ സി ഇ ഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍. താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്്ദുല്‍ ഗനി ബരാദറും പട്ടികയിലുണ്ട്. പാശ്ചാത്യ പിന്തുണയുള്ള താലിബാന്‍ നേതാവെന്ന രീതിയിലാണ് ബരാദര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്.