കുന്നത്തുകാലിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

 

തിരുവനന്തപുരം കുന്നത്തുകാൽ ചീരംകോട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാതുക്കൽ ഹസിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക(26)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയതുറ സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

വിഷ്ണുവാണ് ഗോപികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ഗോപിക തന്നെ ഫോണിൽ അറിയിച്ചെന്നും തുടർന്ന് ഇവരുടെ വീട്ടിലെത്തിയതാണെന്നും വിഷ്ണു പറഞ്ഞു. കയർ അറുത്തുമാറ്റിയാണ് വിഷ്ണു ഗോപികയെ ആശുപത്രിയിൽ എത്തിച്ചത്.