വയനാട് മേപ്പാടിയിൽ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 

വയനാട് മേപ്പാടിയിൽ വീട്ടമ്മയായ യുവതി ക്വാറി കുളത്തിൽ മരിച്ച നിലയിൽ. കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജുവാണ്(29) മരിച്ചത്. അമ്മക്ക് സുഖമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പോകണമെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്.

കോഴിക്കോട് എത്തിയെന്നും മുറിയെടുത്ത് താമസിക്കുകയാണെന്നും സതീഷിനെ ഫോണിൽ വിളിച്ച് മഞ്ജു പറഞ്ഞിരുന്നു. തിങ്കളാഴ്ച ഡോക്ടറെ കണ്ട ശേഷം ഉച്ചയോടെ മടങ്ങുമെന്നും അറിയിച്ചു. ഇതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സതീഷ് പോലീസിൽ പരാതി നൽകി.

പോലീസ് അന്വേഷണത്തിലാണ് ചൊവ്വാഴ്ച ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരുടെ ബാഗും ചെരുപ്പും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. അതേസമയം ഫോൺ നഷ്ടപ്പെട്ട നിലയിലാണ്‌