24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ്; 403 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 38,487 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയർന്നു

രാജ്യത്ത് ഇതിനോടകം 4,34,367 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു

ഇതിനോടകം 3,16,36,469 പേരാണ് രോഗമുക്തി നേടിയത്. 1.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.