ഒരാൾ പോലും ഓണക്കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ

 

ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താനുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓണക്കിറ്റിലെ ഏലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഇ ടെൻഡർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ലെ്‌നും മന്ത്രി പറഞ്ഞു.