രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് വർധനവ്. 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുപതിനായിരത്തോളം കേസുകളുടെ കുറവ് ഇന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 3.33 ലക്ഷം പേർക്കായിരുന്നു രോഗബാധ
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 20.75 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇന്നലെയിത് 17.78 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 4,89,848 ആയി ഉയർന്നു. നിലവിൽ 22,49,335 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 93.07 ശതമാനമായി.