24 മണിക്കൂറിനിടെ 2.82 ലക്ഷം പേർക്ക് കൂടി കൊവിഡ്; 441 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

24 മണിക്കൂറിനിടെ 441 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 1.88 ലക്ഷം പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8961 ആയി ഉയർന്നു. 0.79 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ ദിവസത്തേക്കാൾ ഉണ്ടായിരിക്കുന്നത്.