ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം

 

യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി

എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതി പിൻവലിപ്പിക്കാൻ ശ്രീകാന്തിന്റെ സുഹൃത്തുക്കൾ പലവട്ടം സമ്മർദം ചെലുത്തിയതായും ഇവർ പറയുന്നു. നേരത്തെയും ചില യുവതികൾ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു.