ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴകുളം പള്ളിക്കൽ ചിറകോണിൽ രാജൻ ഷെരീഫ്(56) ആണ് മരിച്ചത്. കെപി റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

കറ്റാനത്തുള്ള ആശുപത്രിയിൽ നിന്നും സ്‌കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടന്ന ഷെരീഫിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല