24 മണിക്കൂറിനിടെ 45,083 പേർക്ക് കൂടി കൊവിഡ്; 460 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 1600 കേസുകളുടെ കുറവ് ഇന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 46,759 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

460 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഇതിനോടകം 3.26 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35,840 പേർ രോഗമുക്തി നേടി. 4.37 ലക്ഷം പേർ രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു

നിലവിൽ 3,68,558 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് ഇതിനോടകം 63 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.