പി എസ് ജി ജേഴ്‌സിയിൽ മെസ്സി ഇന്ന് അരങ്ങേറ്റം കുറിക്കുമോ; മനസ്സ് തുറക്കാതെ കോച്ച്

 

സൂപ്പർ താരം ലയണൽ മെസി പി എസ് ജി ജേഴ്‌സിയിൽ അരങ്ങേറുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് രാത്രി പി എസ് ജിയും റെയിംസും തമ്മിലുള്ള പോരാട്ടം നടക്കുന്നുണ്ട്. മെസ്സി ഇന്നിറങ്ങിയേക്കുമെന്നാണ് സൂചനയെങ്കിലും കോച്ച് മൗറീഷോ പൊച്ചെറ്റീനോ ഇതുസംബന്ധിച്ച് യാതൊരു ഉറപ്പും നൽകിയിട്ടില്ല

റെയിംസിന്റെ മൈതാനത്താണ് ഇന്ന് രാത്രി 12.15ന് മത്സരം നടക്കുന്നത്. ഇന്ന് ടീമിൽ ഇടം പിടിച്ചില്ലെങ്കിൽ മെസ്സിയുടെ പി എസ് ജി അരങ്ങേറ്റത്തിനായി സെപ്റ്റംബർ 12വരെ കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം മെസ്സിയും നെയ്മറും അടക്കമുള്ള താരങ്ങൾ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ദേശീയ ടീമിനൊപ്പം ചേരും