രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പതിനെട്ടായിരത്തോളം പേർക്കായിരുന്നു രോഗബാധ. ഇതിനെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്.
ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിലാണ്. 6268 പേർക്കാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 2771 പേർക്ക് മാത്രമായിരുന്നു രോഗബാധ
രാജ്യത്ത് ഇതിനോടകം 1.07 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 14,808 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. 1.04 കോടി പേർ ഇതിനോടകം രോഗമുക്തി നേടി. നിലവിൽ 1,69,824 പേരാണ് ചികിത്സയിൽ കഴിയുന്നത്. 137 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,54,147 ആയി ഉയർന്നു.