രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,44,853 ആയി ഉയർന്നു.
286 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,48,439 ആയി. 26,572 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. 98,34,141 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,62,272 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം നിലവിൽ കേരളത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഡിസംബർ 13 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് ഏറ്റവുമുയർന്ന കൊവിഡ് വ്യാപനം കേരളത്തിലാണ്.