സംസ്ഥാന സർക്കാരിനെ തിരുത്തണം; ലോകായുക്ത ഭേദഗതിയിൽ യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ

 

ലോകായുക്ത നിയമഭേദഗതിയിൽ നിന്ന് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോക്പാൽ, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണ് ഭേദഗതി ഓർഡിനൻസും സതീശൻ പറയുന്നു

അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരും. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്. ദുരിതാശ്വാ നിധി ദുർവിനിയോഗത്തിൽ മുഖ്യമന്ത്രിക്കും സർവകലാശാലാ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം

ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ലോകായുക്തയെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ഭേദഗതിയിൽ നിന്നും പിൻമാറാൻ നിർദേശം നൽകണമെന്നും കത്തിൽ സതീശൻ ആവശ്യപ്പെടുന്നു.