കൊല്ലം തഴുത്തലയിൽ ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ഒന്നര വയസ്സുള്ള കുട്ടിയെ തൂക്കിയെടുത്ത് കട്ടിലിലേക്ക് എറിയുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മിനി കോളനിയിലെ സുധി ഭവനത്തിൽ സുധീഷ്(27)ആണ് അറസ്റ്റിലായത്. ജോലിക്ക് പോകാൻ സ്ഥിരമായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെടുമായിരുന്നു. ഇതേ ചൊല്ലി ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു
ജനുവരി 26ന് സുധീഷിനോട് ജോലിക്ക് പോകാനും പണയം വെച്ച സ്വർണാഭരണങ്ങൾ എടുത്തു നൽകാനും ലക്ഷ്മി ആവശ്യപ്പെട്ടു. ഇതോടെയാണ് സുധീഷ് ലക്ഷ്മിയെയും മകളെയും ആക്രമിച്ചത്.