മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം; യെച്ചൂരിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

സർക്കാരിനും പാർട്ടിക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഴിമതി, സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളിൽ പെട്ടിരിക്കുകയാണ് സർക്കാർ

സ്പ്രിംക്ലർ, ഇ മൊബൈലിറ്റി, സ്വർണക്കടത്ത് സംബന്ധിച്ച വിവാദങ്ങൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിവുകൾ പുറത്തുവന്നു. പിണറായി വിജയന്റെ സെക്രട്ടറിയെന്ന നിലയിൽ മന്ത്രിസഭയെ പോലും നോക്കുകുത്തിയാക്കിയാണ് ശിവശങ്കർ പ്രവർത്തിച്ചിരുന്നത്.

സ്വപ്ന സുരേഷിനെ സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ എന്ന തസ്തികയിൽ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരൻ ഇപ്പോൾ സസ്പെൻഷ നിലായിരിക്കുകയാണ്അതൊടൊപ്പം കള്ളക്കടത്ത് റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എൻ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇതേ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും കത്തിൽ പറയുന്നു