സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉളുപ്പുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ഹൃദയവുമായിരുന്ന അദ്ദേഹത്തിന്റെ ഓഫീസ് നിയന്ത്രിച്ചിരുന്ന ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇനിയെങ്കിലും നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ച് പുറത്തു പോകണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊള്ളക്കാരും കള്ളൻമാരുമാണ് വിലസി നടന്നത്.
സ്വർണക്കടത്ത് ഉൾപ്പെടെ എല്ലാ കേസുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ കൂടുതൽ വസ്തുതകൾ പുറത്തുവരൂ. ഇനിയും എത്രയോ അഴിമതികൾ പുറത്തുവരാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു