ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ; 37ാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ഇന്ത്യയുടെ ധനമന്ത്രി നിർമലാ സീതാരാമൻ. ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ 37ാം സ്ഥാനമാണ് നിർമലാ സീതാരാമനുള്ളത്. തുടർച്ചയായ മൂന്നാം തവണയാണ് നിർമലാ സീതാരാമൻ പട്ടികയിൽ ഉൾപ്പെടുന്നത്. 2019ൽ 34ാം സ്ഥാനത്തും 2020ൽ 41ാം സ്ഥാനത്തുമായിരുന്നു അവർ. മറ്റ് മൂന്ന് സ്ത്രീകൾ കൂടി പട്ടികയിലുണ്ട്. എച്ച് സി എൽ കോർപറേഷൻ സിഇഒ റോഷ്‌നി നടാർ മൽഹോത്ര 52ാം സ്ഥാനത്തും ബയോകൺ…
