കുനൂർ ഹെലികോപ്റ്റർ അപകടം: ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്ബിന്ദർ സിംഗ് ലിഡ്ഡരുടെ സംസ്‌കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര, വ്യോമ, നാവിക സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലിഡ്ഡർ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഒരു വർഷമായി സൈനിക പരിഷ്‌കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതലകൾ…